മരട്: വിഘ്നേശ്വരപ്രീതിയോടെ തുരുത്തി ഭഗവതി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പിയുടേയും, യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ ആനയൂട്ടും ഗജപൂജയും നടന്നു.രാവിലെ 8ന് ആരംഭിച്ച ചടങ്ങിൽ പ്രമോദ് ശാന്തി മുഖ്യകാർമികത്വം വഹിച്ചു.തോട്ടക്കാട്ട് കണ്ണൻ,കാഞ്ഞിരക്കോട് ശേഖരൻ,കൊച്ചിൻദേവസ്വം ബോർഡിന്റെ ഉത്രാളിക്കാവ് സീതാരാമൻ എന്നീ ആനകൾക്ക് ഗജപൂജ നടത്തി.തോട്ടക്കാട് കണ്ണനെ നടക്കൽ ഇരുത്തിപൂജയും മറ്റ് ആനകളെ നിർത്തി പൂജയുമായിരുന്നു മുഖ്യ ചടങ്ങ്.നുറുക്കലരി,മഞ്ഞൾപ്പൊടി,ശർക്കര,ഉപ്പ് തുടങ്ങിവ ചേർത്ത് പാകപ്പെടുത്തിയതാണ് ആനയൂട്ടിന്റെ വിഭവം.വലിയ ഉരുളകളായി പ്രമോദ്ശാന്തി ആനക്ക് ആദ്യഊട്ട് നടത്തി.തുടർന്ന് ക്ഷേത്രം ഭാരവാഹികളും,ഭക്തജനങ്ങളും ആനയൂട്ടിൽ പങ്കാളികളായി.ഭക്തജനങ്ങൾ കരിമ്പ്,ആപ്പിൾ,തണ്ണി മത്തൻ തുടങ്ങിയവ ആനകൾക്ക് നൽകി വിഘ്നേശ്വനരപ്രീതിയുടെ നിറസായൂജ്യം നേടി.