പള്ളുരുത്തി: ചന്ദന തിരിയിൽ നിന്നും തീ പടർന്ന് വീട്ടിലെ ഉപകരണങ്ങൾക്ക് നാശനഷ്ടം. കുമ്പളങ്ങി പൂപ്പനത്തറ വീട്ടിൽ റജിമോന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഗിരീഷിനാണ് നാശനഷ്ടം സംഭവിച്ചത്.ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. വീട്ടിലെ തുണിത്തരങ്ങൾ ഉൾപ്പടെയുള്ളവ കത്തിനശിച്ചു.മട്ടാഞ്ചേരിയിൽ നിന്നും അനിൽ കുമാറിന്റെ നേത്യത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘം തീ അണച്ചു.