പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ക്ഷേത്രത്തിൽ കർക്കട മാസാചരണത്തിന് സമാപനം കുറിച്ച് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗണപതി പൂജയും നടന്നു.തുടർന്ന് ആനയൂട്ടും നടന്നു.ചടങ്ങുകൾക്ക് മേൽശാന്തി ലെനീഷ്, അമൽപോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു.