കൊച്ചി : കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് കളക്ടർ പറഞ്ഞ കാലാവധിയിലും നന്നാക്കാത്തതിനെതിരെ കുഴിയിൽ മത്സ്യം പിടിച്ച് പ്രതിഷേധം. ഓൾ കേരള പ്ളേയേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമിതി അംഗം സി. സതീശൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി. ബെന്നിസൺ, റോഷൻ കരിപ്പോട്, ബി.പി. മുരുകേശൻ, സുരേഷ്. വിമൽ റോയ് തുടങ്ങിയവർ പങ്കെടുത്തു.