കൊച്ചി: ഇന്ന് മുതൽ ആറ് ശനിയാഴ്ചകളിൽ ഡോക്സി ഡേ സംഘടിപ്പിക്കും. മലിന ജലവുമായി സമ്പർമുണ്ടായവർ എലിപ്പനി പ്രതിരോധിക്കാനായുള്ള ഡോക്സിസൈക്ലിൻ ഗുളിക കഴിച്ചുവെന്നു ഉറപ്പു വരുത്താനായാണ് ഡോക്സി ഡേ സംഘടിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ഏലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിക്കും
പ്രളയബാധയോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന എലിപ്പനി തടയാൻ ഡോക്സിസൈക്ലിൻ ഗുളിക ഫലപ്രദമാണ്. സർക്കാർ ആശുപത്രികൾ, മറ്റ് ആരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഉപ കേന്ദ്രങ്ങൾ, ദുരിതാശ്വാസക്യാമ്പുകൾ തുടങ്ങിയവ വഴി ഗുളികവിതരണം നടന്നു വരുകയാണ്.