കൊച്ചി :ചിലർ പറയുന്നതും പ്രവൃത്തിക്കുന്നതും മാത്രമേ ശരിയുള്ളു എന്നതാണ് കേരളത്തിലെ പ്രധാന പ്രശ്നമെന്ന് മുൻ ഡി.ജി.പി ടി.പി സെൻകുമാർ പറഞ്ഞു. . എളമക്കര ഭാസ്‌ക്കരീയം ആഡിറ്റോറിയത്തിൽ മാനവസേവാസമിതി ട്രസ്റ്റ് സംഘടിപ്പിച്ച രാമായാണോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുനർവിചിന്തനത്തിന് എല്ലാവരുംതയാറാകണം. അന്ന് മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ സമരം ചെയ്തിരുന്നവരെല്ലാം ഇന്ന് മാളങ്ങളിൽ ഒളിച്ചിരിയ്ക്കുകയാണെന്ന് സെൻകുമാർ പറഞ്ഞു.
സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കവി എസ്. രമേശൻ നായരെ രാമായണശ്രീ പുരസ്ക്കാരം നൽകി സ്വാമി ചിദാനന്ദപുരി ആദരിച്ചു. ജോബി ബാലകൃഷ്ണൻ പ്രശംസാ പത്രം വായിച്ചു. മാനവസേവ സമിതി അദ്ധ്യക്ഷൻ പി.കുട്ടിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭാരത സീമാജാഗരൺ കാര്യദർശി എ. ഗോപാലകൃഷ്ണൻ, പ്രസാദ്, പ്രസന്ന ബാഹുലേയൻ എന്നിവർ സംസാരിച്ചു. രാമായണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിവിധയിനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും, മാനവസേവ സമിതി നടത്തുന്ന സേവന പ്രവർത്തനങ്ങൾക്കുള്ള സഹായനിധി വിതരണവും നടന്നു.