കൊച്ചി: പ്രളയാനന്തര ശുചീകരണ പ്രവർത്തനത്തിനുള്ള സാധന സാമഗ്രികൾ കളമശേരി നുവാൽസ് എറണാകുളം കളക്ടറേറ്റ് കേന്ദ്രത്തിലും നിലമ്പൂരിലും എത്തിച്ചു. രണ്ടിടത്തും വിദ്യാർത്ഥികൾ നുവാൽസിന്റെ ബസിൽ നേരിട്ട് എത്തിക്കുകയായിരുന്നു. ബ്ലീച്ചിംഗ് പൗഡർ , ക്ലോറിൻ, ചൂലുകൾ , കൈയുറകൾ , മരുന്നുകൾ എന്നിവയാണ് എത്തിച്ചത്. നുവാൽസ് എൻ എസ് എസ് യൂണിറ്റാണ് മുൻകൈയെടുത്തത്.