തൃപ്പൂണിത്തുറ: മകന്റെ മോചന വാർത്തയ്ക്കായി പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് വിത്തൽ ഷേണായിയും കുടുംബവും. ഇറാൻ തട്ടിയെടുത്ത ബ്രട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരൻ സിജു വി ഷേണായിതിരിച്ചെത്തുന്ന ദിവസവും കാത്തിരിക്കുകയാണ് അവർ. . സമാധാനപൂർണ്ണമായ ഒത്തുതീർപ്പിന് സാദ്ധ്യത തെളിയുന്നുണ്ടെന്ന് സിജുവിന്റെ പിതാവ് വിത്തൽ ഷേണായ് അറിയിച്ചു. ഒരു മാസമായി ഇറാന്റെ പിടിയിലുള്ള സ്റ്റെന ഇംപോറ എന്ന എണ്ണക്കപ്പലിൽ സിജുവിനെക്കൂടാതെ 17 ഇന്ത്യക്കാരുണ്ട്.ജൂൺ 14നാണ് സിജു അവസാനമായി നാട്ടിൽ വന്ന് പോയത്.