ആലുവ: എസ്.എൻ.ഡി. പി യോഗം ആലുവ യൂണിയൻ പോഷക സംഘടനാ ഭാരവാഹികളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും. കുടുംബയൂണിറ്റ്, വനിതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർക്ക് പുറമെ ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിലെ പഠിതാക്കളും പങ്കെടുക്കണം. 165 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് യോഗം. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സംസാരിക്കും.