ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന 165 ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് എടയപ്പുറം ശാഖയിൽ ഒമ്പതിടത്ത് ഇന്ന് പീതപതാക ഉയരും. രാവിലെ എട്ടിന് ശാഖാങ്കണത്തിൽ പ്രസിഡന്റ് സി.സി. അനീഷ്‌കുമാർ പതാക ഉയർത്തും. ശാഖാ സെക്രട്ടറി സി.ഡി. സലീലൻ, ആഘോഷകമ്മിറ്റി കൺവീനർ സി.എസ്. അജിതൻ, ജോയിന്റ് കൺവീനർ കെ.കെ. ചെല്ലപ്പൻ എന്നിവർ സംസാരിക്കും. തുടർന്ന് ശാഖയ്ക്ക് കീഴിലുള്ള ഗുരുതേജസ്, ഗുരുചൈതന്യ, കുമാരനാശാൻ, ഗുരുജ്യോതി, വയൽവാരം, ചെമ്പഴന്തി, ഗുരുദർശന, ഗുരുഭാവന തുടങ്ങിയ കുടുംബ യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തും. പുറമെ എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും പീതപതാക ഉയരും.