ഇടപ്പള്ളി: രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാനായി ബസ് സ്റ്റോപ്പ് മാറ്റങ്ങൾ കൂടുതൽ
ഭാഗങ്ങളിലേക്ക് നടപ്പിലാക്കി തുടങ്ങി .കലൂർ ജംഗ്ഷനിലെ ഒരു ബസ് സ്റ്റോപ്പ് ഇതിന്റെ ഭാഗമായി പുന:ക്രമീകരിച്ചു. എറണാകുളത്തേക്ക് പോകുന്ന ബസുകൾ ഇനി കലൂർ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. മുമ്പുണ്ടായിരുന്ന ഈ രീതി മെട്രോ നിർമ്മാണ കാലത്ത് മാറ്റിയതാണ്. മെട്രോ സ്റ്റേഷന് മുന്നിൽ നിരനിരയായി ബസുകൾ നിറുത്തിയിടുന്നത് ഗതാഗത തടസം സൃഷ്ടിക്കുന്നത് പതിവായപ്പോഴാണ് പഴയ പടിയാക്കിയത്. ഇടപ്പള്ളി പള്ളിക്കു മുന്നിലെ അനധികൃത ബസ് സ്റ്റോപ്പ്
മാറ്റിയതോടെ ഈ പ്രദേശത്തും വാഹനക്കുരുക്ക്കാര്യമായി കുറഞ്ഞിട്ടുണ്ട്.
#ബസ് സ്റ്റോപ്പ് പരിഷ്കരണം തുടങ്ങി
#ബസുകൾ കലൂർസ്റ്റാൻഡിൽ കയറണം
പാലാരിവട്ടത്തും ചില ക്രമീകരണങ്ങൾ നടത്താൻ ആലോചിക്കുന്നുണ്ട്.നാട്ടുകാരുടേയും മറ്റും നിർദേശങ്ങൾ കൂടി പാലിച്ചാണ് പുനക്രമീകരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അനീഷ് ജോയ്, ട്രാഫിക് സി .ഐ