ആലുവ: ഗുരുദേവ ദർശനവും കൃതികളും ആയിരങ്ങൾക്ക് പകർന്ന് നൽകിയ ചേന്ദമംഗലം പ്രതാപൻ മാസ്റ്ററെ ആലുവ തിരുനാരായണ സത്സംഗത്തിന്റെ നേതൃത്വത്തിൽ ശിഷ്യന്മാർ ആദരിച്ചു. സമ്മേളനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. സത്സംഗം പ്രസിഡന്റ് ടി.ആർ. ബാബു മുപ്പത്തടം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി.ആർ. രാമനാഥൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിമാരായ ഇ.കെ. മുരളീധരൻ, കെ.എസ്. സ്വാമിനാഥൻ, ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, തിരുനാരായണ സത്സംഗം സമിതി കൺവീനർ കെ.വി. രാജൻ എന്നിവർ സംസാരിച്ചു.