ആലുവ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി, അശോകപുരം പെരിയാർവാലി റസിഡന്റ്‌സ് അസോസിയേഷൻ, കൊടികുത്തുമല ഗ്രീൻ പാർക്ക് റസിഡൻറ്‌സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തോമസ് തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ലിസി സെബാസ്റ്റിൻ, എം.പി. കുഞ്ഞുമുഹമ്മദ്, എം.പി. അബ്ദു, എസ്.എ.എം. കമാൽ, നസീർ കൊടികുത്തുമല എന്നിവർ സംസാരിച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടേയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുൻ ഡി.എം.ഒ ഡോ.എം.സുലൈഹ നേതത്വം നൽകി.