ആലുവ: പൊലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകൾ റൂറൽ ജില്ലാ പൊലീസിന്റെ സഹകരണത്തോടെ സമാഹരിച്ച ഒരു ലോഡ് ഭക്ഷ്യവസ്തുക്കളും ഗൃഹോപകരണങ്ങളും മലബാറിൽ എത്തിച്ചു.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സാധനങ്ങൾ നിറച്ച വാഹനംഫ്ളാഗ് ഓഫ്ചെയ്തു. ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, ജില്ലാ സെക്രട്ടറി എം.വി. സനിൽ, പ്രസിഡന്റ് ഇ.കെ. അബ്ദുൾ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.