bdjs
ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പുമുക്കിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് സംസാരിക്കുന്ന വേളയിൽ

കൊച്ചി: ഭീകരവാദത്തെ അമർച്ച ചെയ്‌ത് ദേശഭക്തി വളർത്തണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് പറഞ്ഞു.തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പുമുക്കിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കെ.എസ്.വിജയൻ ദേശീയ പതാക ഉയർത്തി. മണ്ഡലം വൈസ് പ്രസിഡന്റ് എൻ.ടി. അപ്പു, കെ.സുബ്രഹ്മണ്യൻ, സെക്രട്ടറിമാരായ എം.കെ. ബിജു, അഡ്വ. കിഷോർ കുമാർ, എം.പി. ജിനേഷ്, ബി.ഡി.വൈ.എസ് ജില്ല കൺവീനർ ഗിരീഷ് വെണ്ണല, ബി.ഡി.എം.എസ് മണ്ഡലം പ്രസിഡന്റ് ധന്യ ഷാജി, മണ്ഡലം ഭാരവാഹികളയ രഘുവരൻ, ദിലീപ് കുമാർ, ദിനൂപ്, ഏരിയ കമ്മിറ്റി ഭാരവാഹികളായ എം.എസ്. രാധാകൃഷണൻ, ജയൻ, പുഷ്പാംഗദൻ , മനോഹരൻ,ഗിരിലാൽ, സുധീർ കുന്നത്ത്, ഓമന , എം.ഡി. സുനിൽകുമാർ, അഭിലാഷ് എന്നിവർ പങ്കെടുത്തു.