പറവൂർ : മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽമലബാറിന് ഒരു കൈത്താങ്ങ് എന്ന പേരിൽ പ്രളയബാധിതർക്കുള്ള സാമഗ്രികളുമായി വാഹനം പുറപ്പെട്ടു. കോളേജ് മാനേജർ പ്രദീപ്കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. കോളേജ് ഡയറക്ടർ പ്രദീപൻ, എൻ.എസ്.എസ് യൂണിറ്റ് വോളണ്ടിയർ സെക്രട്ടറി അതുല്യ ആൽബർട്ട്, പ്രോഗ്രാം ഓഫീസർ സ്റ്റാലിൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ ശേഖരിച്ച സാമഗ്രികൾ നിലമ്പൂരിലെ പ്രളയബാധിതർക്കാണ് വിതരണം ചെയ്യുക.