sadath
ആലുവ റെയിൽവേ സ്റ്റേഷനിലെ ഡോക്‌സി സെന്റർ അൻവർസാദത്ത് എം.എൽ.എ ഗുളിക വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ ഗുളിക വിതരണത്തിനായി ആലുവ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച ഡോക്‌സി സെന്റർ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾമുത്തലിബ് മുഖ്യാതിഥിയായി. മഴ ദുരിതവുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും സന്നദ്ധപ്രവർത്തകർക്കും ദുരിതബാധിതപ്രദേശത്തെ കുടുംബാംഗങ്ങൾക്കും എലിപ്പനി വരാതിരിക്കുന്നതിന് വേണ്ടി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ വിതരണം ചെയ്യുന്നതിനാണ് ഡോക്‌സി സെന്റർ.
ഇന്നുമുതൽ തുടർച്ചയായ ആറ് ശനിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഡോക്‌സി സെന്റർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കും. ആലുവ ജില്ലാ ആശുപത്രിയിലും ഡോക്‌സി സെന്റർ പ്രവർത്തിക്കുന്നുണ്ട്.