പറവൂർ : എസ്.എൻ.ഡി.പി മനയ്ക്കപ്പടി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ എസ്.എൻ.ജിസ്റ്റ് കോളേജിന്റെ കൂട്ടായ്മയുടെ സഹകരണത്തോടെ നിലമ്പൂർ പ്രദേശത്തെ പ്രളയബാധിതർക്ക് അവശ്യവസ്തുകളുമായി പോകുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണനും സെക്രട്ടറി ഹരി വിജയനും ആലങ്ങാട് സബ് ഇൻസ്പെക്ടർ വേണുഗോപാലകൃഷ്ണനും ചേർന്ന് നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ ബോർഡ് അംഗം ഡി. ബാബു, പി.എസ്. ജയരാജ്, എം.പി. ബിനു, ഗുരുദേവ ട്രസ്റ്റ് സെക്രട്ടറി കൃഷ്ണദാസ്, എസ്.എൻ ജിസ്റ്റ് കോളേജ് മാനേജർ പ്രദീപ്കുമാർ, വിനു കൃഷ്ണൻ, രംഗീത്, അരുൺ, ഇ. ആർ. രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.