ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിലെ ഗുരുദേവ പുന:പ്രതിഷ്ഠ വാർഷികം ഭക്തിസാന്ദ്രമായി. പ്രഭാതപൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. ശാന്തിഹവനം, മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, വിശേഷാൽ ഗുരുപൂജ, സമൂഹ പ്രാർഥന, മഹാഅന്നദാനം എന്നിവ നടന്നു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശിവഗിരിമഠം ശാന്തി ശ്രീനാരായണ പ്രസാദ്, അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്തൻ, സ്വാമി നാരായണഋഷി എന്നിവർ പൂജാചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. സ്വാമി ശിവസ്വരൂപാനന്ദയുടെ പ്രഭാഷണവും നടന്നു.
എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ വി.ഡി. രാജൻ, കൗൺസിലർ കെ.കെ. മോഹനൻ, അദ്വൈതാശ്രമം ഭക്തജനസമിതി ജനറൽ കൺവീനർ എം.വി. മനോഹരൻ, ബിജു വിശ്വനാഥൻ, ഷിജി രാജേഷ്, ബാബു മുപ്പത്തടം, ശാരദ വാഴക്കുളം, സിന്ധു ഷാജി തുടങ്ങിയവർ ഉൾപ്പെടെ നൂറുകണക്കിന് ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.