കൊച്ചി: എസ്.എൻ.ഡി.പി യോഗം പോണേക്കര 163 ാം നമ്പർ ശാഖയിലെ മൈക്രോ ഫിനാൻസ് അംഗങ്ങളുടെ കൂട്ടായ്മ മൈക്രോ ഡേ സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് എം.എസ്. സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ അംബിക സുദർശനൻ ഉദ്ഘാടനം ചെയ്‌തു.
ശാഖാ വൈസ് പ്രസിഡന്റ് ഹനിതകുമാർ, സെക്രട്ടറി സുകുമാരൻ, കേരളകൗമുദി അസി.മാനേജർ പുഷ്കരൻ, യോഗം കണയന്നൂർ യൂണിയൻ മൈക്രോ കോ.ഓർഡിനേറ്റർ ഗീതാ ദിനേശൻ, ശാഖാ മൈക്രോ കോ.ഓർഡിനേറ്റർ സനിതാ രമേശൻ, മൈക്രോ കമ്മിറ്റി അംഗം അനിന്ദ്രകുമാർ, ക്ഷേത്രം മേൽശാന്തി ജഗദീശൻശാന്തി എന്നിവർ സംസാരിച്ചു, മൈക്രോ യൂണിറ്റുകളിലെ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു, മൈക്രോ അംഗങ്ങളുടെ കലാപരിപാടികളും വിനോദ് നായരംബലത്തിന്റെ മങ്കി സ്പീച്ചും നടന്നു.