പനങ്ങാട്:പ്രളയബാധിതർക്ക് ഒരു കൈത്താങ്ങിലേക്ക് ഉദയത്തും വാതിൽ സെൻട്രൽ റസിഡന്റ് അസോസിയേഷൻ 15,000/- രൂപയുടെ അവശ്യ സാധനങ്ങൾ സംഭാവന ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യനിൽ നിന്ന് കുമ്പളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽസാധനങ്ങൾ ഏറ്റുവാങ്ങി.
പനങ്ങാട് ഗണപതി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളായ ജെസ്സി ആന്റണി, കെ.എം.മനോജ് കുമാർ,എ.ആർ.അശോകൻ,എസ്.രാമകൃഷ്ണൻ,രാധാലക്ഷ്മി,ആൻറണി പെറ്റക്കൽ തുടങ്ങിയവർ പങ്കെടുത്തു.