ആലുവ: എടത്തല പഞ്ചായത്തിലെ 19, 21 വാർഡുകളിലെ അൻപതോളം വീടുകളിൽ മഴ പെയ്താൽ വെള്ളം കയറുന്നതും നൂറോളം വീട്ടുകാർ ദുരിതം അനുഭവിക്കുന്നത് തുടർച്ചയായ സാഹചര്യത്തിൽ ശാശ്വത പരിഹാരത്തിനുള്ള ചർച്ചയ്ക്കും തുടർ പ്രവർത്തനങ്ങൾക്കും സമരപരമ്പരകൾക്കും ജനകീയ കൂട്ടായ രൂപീകരിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗം താലൂക്ക് വികസനസമിതി അംഗവും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ എം.എൻ. ഗോപി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി നേതാക്കളായ കെ.ജി. ഹരിദാസ്, പ്രദീപ് പെരുംപടന്ന, അപ്പു മണ്ണാച്ചേരി തുടങ്ങിയവർ പ്രസംഗിക്കും