കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സി.ഐ.എഫ്.ടി.) സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ടി.സി.ആർ.ഐ.) എന്നീ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് ഈ മാസം 23ന് രാവിലെ 11ന് സി.എം.എഫ്.ആർ.ഐയിൽ പെൻഷൻ അദാലത്ത് സംഘടിപ്പിക്കും. പെൻഷൻ സംബന്ധമായ പരാതി നിവാരണത്തിന് ബന്ധപ്പെട്ട ബാങ്ക്, സ്ഥാപന പ്രതിനിധികൾ യോഗത്തിൽ സംബന്ധിക്കും. പരാതികളുള്ള പെൻഷൻകാർ അവസരം വിനിയോഗിക്കണമെന്ന് സി.എം.എഫ്.ആർ.ഐ ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ അറിയിച്ചു.