ampalloor-panchaayath-vay
AMPALLOOR PANCHAAYATH VAYOJANA SAMGAMAM

ചോറ്റാനിക്കര : ആമ്പല്ലൂർ പഞ്ചായത്തിലെ കുടുംബശ്രീ മിഷനു കീഴിൽ രൂപീകരിച്ചു പ്രവർത്തിക്കുന്ന വയോജന അയൽകൂട്ടങ്ങളുടെ സംഗമം നടന്നു.കേരളത്തിലെ കൊല്ലം ചവറ ബ്ലോക്കിലെയും ,എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്കിലെയും പഞ്ചായത്തുകളിൽ 2016-17 ൽ ആരംഭിച്ച 60 വയസുകഴിഞ്ഞ സ്ത്രീ പുരുഷന്മാർ ഉൾപ്പെടുന്ന അയൽക്കൂട്ടങ്ങളുടെ പ്രവർത്തനം പഞ്ചായത്തിൽ 145 അയൽക്കൂട്ടങ്ങൾ രൂപീകരിച്ച് അവയിൽ 53 തൊഴിൽ യൂണിറ്റുകളുമായി കാര്യക്ഷമമായി നടന്നുവരുന്നു.അയൽക്കൂട്ടാംഗങ്ങളുടെ ആദ്യപഞ്ചായത്ത് തലസംഗമമാണ് നടന്നത്.കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹാളിൽ ചേർന്ന സംഗമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജലജമോഹന്റെ അദ്ധ്യക്ഷത വഹിച്ചു.തൃപ്പൂണിത്തുറ ഗവ :ആയുർവേദ കോളേജ് ഡോ :കെ.മുരളി ആരോഗ്യം വാർദ്ധക്യത്തിൽ എന്നവിഷയത്തിൽ ക്ലാസ്സെടുത്തു.തൊഴിൽ യൂണിറ്റുകൾക്കുള്ള ഫണ്ട് വിതരണം ജില്ലാപഞ്ചായത്തംഗം എ.പി.സുഭാഷ് നിർവഹിച്ചു.ഓരോ വാർഡുകളിൽ നിന്നുമുള്ള ഓരോ മുതിർന്ന അംഗത്തെ വീതം വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ശൈലജ അഷറഫ് ,കുടുംബശ്രീ ചെയർ പേഴ്‌സൺ ബിന്ദുബാബു ,പഞ്ചായത്തംഗങ്ങളായ സൈബതാജുദ്ദീൻ ,ലേഖ ഷാജി ,ജലജമണിയപ്പൻ എന്നിവർ വേദിയിൽ ആദരിച്ചു.മെമ്പർ സെക്രട്ടറി ലിജോ ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു.ആയിരത്തോളം വയോജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.3000ത്തോളം വയോജനങ്ങൾ ഉണ്ടെന്ന് കണക്കപ്പെടുന്ന പഞ്ചായത്തിൽ 1900 പേരും അയൽക്കൂട്ടത്തിൽ അംഗങ്ങളാണ് .വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ബീനമുകുന്ദൻ സ്വാഗതവും ,ആനിമേറ്റർ ചന്ദന നന്ദിയും പറഞ്ഞു.