seminar
സെന്റ് സേവ്യേഴ്‌സ് ഫോർ വുമൺ കൊമേഴ്‌സ് വിഭാഗം നടത്തിയ അന്താരാഷ്ട്ര ശില്പശാല ഡോ. ക്യാൻറി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സെന്റ് സേവ്യേഴ്‌സ് ഫോർ വുമൺ കൊമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്പശാല മലേഷ്യയിലെ ടെയ്‌ലേർസ് യൂണിവേഴ്‌സിറ്റി സീനിയർ ലക്ചറർ ഡോ. ക്യാൻറി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഡോ. സിസ്റ്റർ ജിജി ജോനമ്മ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. കോമേഴ്‌സ് വിഭാഗം മേധാവി നിനു റോസ്, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. ഷീന സേവ്യർ, ഡോ. ടിൻസി റോസ് ടോം എന്നിവർ സംസാരിച്ചു. നൂതന വിദ്യങ്ങൾ ഉപയോഗിച്ചുള്ള അദ്ധ്യയന പഠനരീതികളെക്കുറിച്ച് ഡോ. ക്യാൻറി സുബ്രഹ്മണ്യൻ ക്ലാസ് നയിച്ചു.