kappa
വെള്ളം കയറി നശിച്ചുകൊണ്ടിരിക്കുന്ന മുളവൂരിലെ അസീസിന്റെ കപ്പ കൃഷിതോട്ടം

മൂവാറ്റുപുഴ:മൂന്നാണ്ട് തുടർച്ചയായകൃഷി​ നാശം . ലക്ഷങ്ങളുടെനഷ്ടം. എന്നി​ട്ടും അബ്ദുൾ അസീസ് തളരാതെ മുന്നോട്ട്. .
പായിപ്ര പഞ്ചായത്തിലെ മുളവൂർ മരങ്ങാട്ട് അബ്ദുൽ അസീസിന്റ ഒന്നേകാൽ ഏക്കർ സ്ഥലത്ത് കൃഷിചെയ്തിരുന്ന കപ്പയാണ് കഴിഞ്ഞ ദിവസമുണ്ടായപ്രളയത്തിൽ നശിച്ചത് . കഴിഞ്ഞ വർഷംദിവസങ്ങളോളം വെള്ളം കെട്ടി കിടന്ന് കപ്പകൃഷി പൂർണമായി നശിച്ചിരുന്നു. പത്ത് ടണ്ണോളം കപ്പയാണ് വെള്ളം കയറി നശിച്ചത്. അതിനും തൊട്ടുമുമ്പുള്ള വർഷ കാലത്തും കൃഷി ഭാഗികമായി നശിച്ചു.എൻജി​നീയറിംഗ് കോളേജിലെ മെക്കാനിക്കൽ ലാബ് ഇൻസ്ട്രക്ടറാണ് അബ്ദുൽ അസീസ്.കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്ത് കഴിഞ്ഞ കാൽനൂറ്റാണ്ടായി സ്വന്തമായി കൃഷി ചെയ്യുകയാണ് അസിസ് ആദ്യകാലത്ത്നെൽകൃഷി ചെയ്തിരുന്നതെങ്കിലുംപി​ന്നീട് കപ്പയി​ലേക്ക് മാറി​. ഓരോ വർഷവും വിളവ് ലഭിക്കുന്ന കൃഷി ലാഭകരമായിരുന്നു. പക്ഷേ .കഴിഞ്ഞ പ്രളയകാലത്തിനു തൊട്ടുമുമ്പുള്ള വർഷമാണ് ആദ്യമായി വെള്ളം കയറി നശിച്ചത്. മുളവൂർ തോട്ടിൽ നിർമിച്ച ചെക്കുഡാo കം ബ്രിഡ്ജാണ് പ്രളയത്തിന് കാരണം. ഇവിടെ മാലിന്യം അടിഞ്ഞതിനെ തുടർന്ന് തോട്ടിൽ വെള്ളം ക്രമാതീതമായി ഉയർന്നു .കുത്തൊഴുക്കിൽ വെള്ളത്തോടൊപ്പം ചപ്പുചവറുകളും മറ്റംഅടിച്ചു കയറി കപ്പചുവടോടെ മറിഞ്ഞു . മൂന്നു വർഷത്തെ കൃഷി നാശം മൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് അസീസ് പറയുന്നു. അസിസിനെ പോലെ നിരവധി പേരുടെ കപ്പ കൃഷിയാണ് പ്രളയം എടുത്തത്. തുടർച്ചയായി കൃഷി നശിക്കുമ്പോഴും അതിജീവനത്തിന്റെ പുതിയ വഴികൾ തേടുകയാണ് അസിസുൾപ്പടെയുള്ള കർഷകർ . മുളവൂർ തോടിന്റെ സംരക്ഷണഭിത്തി ശരിയായ രീതിയിൽ കെട്ടിയുയർത്തിയാൽ തോടിന്റെ ഇരുകരകളിലുമുള്ള കൃഷി സംരക്ഷിക്കാനാകുമെന്നാണ് കർഷകർ പറയുന്നത്.

നശി​ച്ചത് ഒന്നേകാൽ ഏക്കർ സ്ഥലത്തെ കപ്പ

മുളവൂർ തോട്ടിലെ ചെക്കുഡാo വി​നയായി​