മൂവാറ്റുപുഴ: നിർമ്മല കോളേജിൽ നിർമ്മല സിവിൽ സർവ്വീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 31 ന് രാവിലെ 10.30 ന് ഐ.എ.എസ് പരിശീലന സെമിനാർ നടത്തുന്നു. കോളേജിൽ ഒന്നാം വർഷം മുതൽ പി.ജി അവസാനവർഷം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ സൗജന്യ സെമിനാറിൽ പങ്കെടുക്കാം.
പത്രപാരായണം, എൻ സി ഇ ആർ ടി പുസ്തകങ്ങളുടെ പഠനം, ടിവി കണ്ട് ഉപന്യാസം തയ്യാറാക്കുന്നവിധം, പ്രിലിമിനറി പരീക്ഷ ജയിക്കുന്നതിനുള്ള പഠനക്രമം, മെയിൻ പരീക്ഷ എങ്ങനെ വിജയിക്കാം, ഇന്റർവ്യൂ എങ്ങനെ വിജയകരമായി നേരിടാം എന്നിവയെല്ലാം സെമിനാറിൽ പ്രതിപാദിക്കും. പങ്കെടുക്കാൻ നിർമ്മല കോളേജിലെ എം.സി.എ ബ്ലോക്കിന്റെ മൂന്നാം നിലയിലുള്ള ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9142396705, 8848852367