ഉദയംപേരൂർ: ശ്രീനാരായണ വിജയസമാജം 1084-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ 73-ാമത് വാർഷിക പൊതുയോഗം ഇന്ന് 10 ന് എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഹാളിൽ നടക്കും. കണയന്നൂർ എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം ടി.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും. ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ് സ്വാഗതം ആശംസിക്കും. ശാഖായോഗം സെക്രട്ടറി ഡി. ജിനുരാജ് വരവ് ചിലവ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും,​ എസ്.എസ്.എൽ.സി,​ പ്ളസ്ടു പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കും.