sndp
എസ് എൻ ഡി പി യോഗം ആരക്കുഴ ശാഖയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിർവ്വഹിക്കുന്നു. അഡ്വ എകെ. അനിൽകുമാർ , ഒ. എം. ശ്രീധരൻ, ഷാജി മോൻ എന്നിവർ സമീപം

മൂവാറ്റുപുഴ: എസ് എൻ ഡി പി യോഗം 724-ാം നമ്പർ ആരക്കുഴ ശാഖയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിർവ്വഹിച്ചു . ശാഖ പ്രസിഡന്റ് ഒ. എം. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി മോൻ വള്ളോംതടത്തിൽ സ്വാഗതം പറഞ്ഞു. യൂണിയൻ വെെസ് പ്രസിഡന്റ് പി. എൻ. പ്രഭ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് അഡ്വ. എ.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ, യൂണിയൻ കൗൺസിലർഎം.ആർ. നാരായണൻ , യൂണിയൻ കമ്മറ്റി അംഗം അനിൽ കാവുംചിറ , വനിതസംഘം ശാഖ പ്രസിഡന്റ് സുശീല സത്യൻ, സെക്രട്ടറി ഗീത ബാബു ,ശാഖ വെെസ് പ്രസിഡന്റ് സുധീർ കുഴിക കണ്ണിയിൽ എന്നിവർ പ്രസംഗിച്ചു. ശാഖ കമ്മറ്റി അംഗങ്ങൾക്കും പോഷക സംഘടനകൾക്കും സംയുക്തമായി പൊതുയോഗ മുൾപ്പടെ ചേരുന്നതിനുള്ളസൗകര്യത്തോടെയാണ് ഓഫീസ് നവീകരണം പൂർത്തികരിച്ചിട്ടുള്ളത്.