ആലുവ: എസ്.ബി.ഐ മുപ്പത്തടം ബ്രാഞ്ച് ഏലൂരിലെ ബ്രാഞ്ചിൽ ലയിപ്പിക്കുവാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വിവിധ ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, വ്യാപാരികൾ, ചെറുകിട വ്യവസായികൾ തുടങ്ങി അനേകം ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തീരുമാനമാണ് ബാങ്ക് അധികാരികൾ കൈക്കൊള്ളുന്നതെന്ന് സമരക്കാർ ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.എ. ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. വി.ജി. ജയകുമാർ, നാസർ എടയാർ, ടി.ജെ. ടൈറ്റസ്, ജിൻഷാദ് ജിന്നാസ്, സുരേഷ് മട്ടത്തിൽ, കെ.ജെ. ജോണി, ബി. രാധാകൃഷ്ണൻ, ശ്രീകുമാർ മുല്ലേപ്പിള്ളി, ടി.എച്ച്. ഷിയാസ്, സഞ്ചു വർഗ്ഗീസ്, സനൂപ് അലി., എം.ആർ. രാജേഷ്, കെ.എ. ജാഫർ, ഗീതാ സലിംകുമാർ, സുബൈർ പെരിങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
മുപ്പത്തടം ബ്രാഞ്ച് നിർത്തലാക്കുന്ന തീരുമാനത്തിൽ നിന്ന് അധികാരികൾ പിൻമാറണമെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബാങ്ക് റീജിയണൽ മാനേജർക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.