മൂവാറ്റുപുഴ: പ്രളയം മൂലം താൽക്കാലികമായി നിർത്തിവച്ചിരുന്ന മൂവാറ്റുപുഴ നമ്പർ 2 (എവറസ്റ്റ് ജംഗ്ഷൻ) ഇലക്ട്രിക്കൽ സെക്ഷനിലെ കാഷ് കൗണ്ടർ 19 മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കും. 19 മുതൽ ഉപഭോക്താക്കളിൽ നിന്ന് വൈദ്യുതി ചാർജ്ജ് സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.