auriculture
മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിൽപ്രകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ച കൃഷിയിടങ്ങൾ എറണാകുളം കൃഷി ഡപ്യൂട്ടി ഡയറക്ടർ സിസി പി മാത്യു സന്ദർശിക്കുന്നു

മൂവാറ്റുപുഴ: വെള്ളപ്പൊക്കത്തിൽ മൂവാറ്റുപുഴ ബ്ലോക്കിന് കീഴിൽ 1.37 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചു. മൂവാറ്റുപുഴ നഗരസഭ, മാറാടി, പായിപ്ര, വാളകം, ആയവന, ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ,കല്ലൂർക്കാട്, പഞ്ചായത്തുകളിലാണ് കൃഷി നാശമുണ്ടായത്. ഏറ്റവും കൂടുതൽ നാശം സംഭവിച്ചത് വാഴകൃഷി യ്ക്കാണ്. ജാതി, കപ്പ, തെങ്ങിൻ തൈകൾ, റബർ, പച്ചക്കറി കൃഷി കളും വ്യാപകമായി നശിച്ചു. വെള്ളംവേഗത്തിൽ ഇറങ്ങിയതിനാൽ 2018 ലെ പ്രളയത്തിനെ അപേക്ഷിച്ച് നഷ്ടം കുറവാണ്., ഓണ വിപണിയെ ലക്ഷ്യമാക്കി നട്ടിരുന്ന കൃഷികളാണ് ഏറെയും നശിച്ചത്.വാഴ, ചേന, പച്ചക്കറി എന്നിവയ്ക്കാണ് കൂടുതൽ നാശം സംഭവിച്ചത്. വിരിപ്പ് നെൽ കൃഷി കഴിഞ്ഞ വർഷത്തേക്കാൾ വളരെ കുറവായതിനാൽ ഈ മേഖലയിൽ നാശം കുറവാണ്. വാളകം, മാറാടി, ആവോലി കല്ലൂർക്കാട് എന്നീ പഞ്ചായത്തുകൾക്കാണ് കൂടുതൽ കൃഷി നാശം സംഭവിച്ചത്. മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിൽ പകൃതിക്ഷോഭം മൂലം കൃഷി നാശം സംഭവിച്ച കൃഷിയിടങ്ങൾ എറണാകുളം കൃഷി ഡപ്യൂട്ടി ഡയറക്ടർ സിസി പി മാത്യു വിന്റെ കൃഷി ഓഫീസർമാരായ സുഹാന കലാം, എൽദോസ് എബ്രാഹം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു