കൊച്ചി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് എറണാകുളത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ എട്ടിന് ബി.ജെ.പി പ്രവർത്തകർക്കൊപ്പം എറണാകുളം ഗസ്‌റ്റ് ഹൗസിൽ പ്രഭാതഭക്ഷണം കഴിക്കും. പത്തിന് ലേ- മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന റോട്ടറി ലീഡർഷിപ്പ് എൻറീച്ച്മെന്റ് പ്രേഗ്രാം, 10.45 ന് ആസ്‌റ്റർ മെഡ്സിറ്റിക്ക് സമീപമുള്ള കെ.പി.എം.ജി കാമ്പസിൽ കെ.പി.എം.ജി സെന്റർ ഫോർ എക്‌സലൻസ് ഉദ്ഘാടനം, 12 ന് കാക്കനാട് കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലെ ഇൻഡസ്‌ട്രിയൽ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച, വൈകിട്ട് നാലിന് ഇടപ്പള്ളി സുഭാഷ് നഗറിൽ ആവിഷ്‌കാർ ഇവന്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭം ഉദ്ഘാടനം, വൈകിട്ട് അഞ്ചിന് ബി.ടി.എച്ച് ഹോട്ടിൽ പ്രവാസി ലീഗൽ സെല്ലിന്റെ യോഗം എന്നിവയാണ് പരിപാടികൾ. രാത്രി എറണാകുളം ഗസ്‌റ്റ് ഹൗസിൽ തങ്ങും. നാളെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.