കൊച്ചി: എറണാകുളം ശ്രീ അയ്യപ്പൻ കോവിലിൽ ഇല്ലംനിറ ചടങ്ങ് മേൽശാന്തി പി.എ സുധിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. തുടർന്ന് ദശപുഷ്പങ്ങൾ കൊണ്ട് കെട്ടിയുണ്ടാക്കിയ നെൽക്കതിരുകൾ ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയിൽ വച്ച് ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ഉച്ചപൂജയ്ക്ക് ശേഷം നിറപുത്തരി നിവേദ്യവും പ്രസാദവിതരണവും നടത്തി.