കൊച്ചി: കേരള സർക്കാരിന്റെ ഈ വർഷത്തെ ഓണവാരാഘോഷം റദ്ദ് ചെയ്യരുതെന്ന് ടെലിവിഷൻ ചേംബർ ഒഫ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ആഘോഷത്തിന് ചെലവഴിക്കുന്ന തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി ഒരു വിഹിതം പ്രളയ ദുരിതാശ്വാസത്തിന് വിനിയോഗിക്കാവുന്നതാണെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് കെ.വി ഷാജി, സിനിമാ സംവിധായകരായ ആന്റണി കണ്ടംപറമ്പിൽ, ബിജു മജീദ്, എസ്. ജയപാൽ, ടി.ആർ. ദേവൻ, ജോസ് വരാപ്പുഴ, സാബു സിഗിനേച്ചർ, സാബു പറവൂർ തുടങ്ങിയവർ സംസാരിച്ചു.