കൊച്ചി : എഡ്രാക്ക് എളമക്കര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങി വിജയിച്ച എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. അഡ്വ.എസ് പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.വി പ്രഭാകര മാരാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ കെ.കെ രവിക്കുട്ടൻ, വി.ആർ സുധീർ, ബി.എം സനൽകുമാർ, സെക്രട്ടറി കലൂർ ഉണ്ണികൃഷ്ണൻ, എസ്. സുരേഷ്, കെ.എസ് അനിൽകുമാർ, ഓമനക്കുട്ടൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.