mla
റോജി ജോൺ​എം.എൽ. എ നേതൃത്വത്തിൽഅങ്കമാലി-മഞ്ഞപ്രറോഡ് പരി​ശോധി​ക്കുന്നു

അങ്കമാലി: മഞ്ഞപ്ര മലയാറ്റൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റോജി എം. ജോൺഎം.എൽ എ പറഞ്ഞു.പി.ഡബ്ലി​യു.ഡി എൻജി​നീയർമാരും, ജനപ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 15 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിർമ്മാണത്തിലെ അപാകതമൂലം കേസി​ൽപ്പെട്ട ഈറോഡി​ന് വർഷങ്ങളായി പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണിക്ക് പോലും തുക അനുവദിച്ചിരുന്നില്ല, മഴയാരംഭിച്ചപ്പോൾ റോഡ് പൂർണമായും താറുമാറാകുകയായിരുന്നു. 15 കോടി രൂപ അനുവദിക്കപ്പെട്ടെങ്കിലും ആദ്യം ടെൻഡർ ക്ഷണിച്ചപ്പോൾ ആരും ഏറ്റെടുക്കുവാൻ തയ്യാറാവാതിരുന്നത് മൂലം പണി നീണ്ടു. ഇപ്പോൾ വീണ്ടും ടെൻഡർ ചെയ്ത് കരാറുകാരനെ നിശ്ചയിച്ചു. ബി.എം.ബി.സി നിലവാരത്തിലുള്ള റീടാറിംഗ് പൂർണമായും മഴ മാറിയതിനു ശേഷമേ ആരംഭിക്കൂ.എന്നാൽ അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കാനും കാനയുടെ പണി ഉടൻ തന്നെ ആരംഭിക്കുവാനും പി.ഡബ്ലു.ഡി എഞ്ചിനീയർമാർക്കും, കരാറുകാരനും നിർദ്ദേശം നൽകിയതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജി​നീയർ ഐസക് വർഗ്ഗീസ്, അസി എക്‌സിക്യൂട്ടീവ് എൻജി​നീയർ പി. ജയരാജൻ, തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വർഗീസ്, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡൻറ് ചെറിയാൻ തോമസ്, മലയാറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് ബിബി സെബി എന്നിവരുംറോഡ് പരിശോധനനടത്തി.