കൊച്ചി : 2018-ലെ പ്രളയത്തിന്റെ ഓർമ്മകളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന പ്രളയ ചിത്ര പ്രദർശനം വെറ്റ് ഫ്രെയിംസ് ഇന്ന് (തിങ്കൾ) മുതൽ 21 വരെ ഡർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ നടക്കും. എറണാകുളം പ്രസ്‌ക്ളബും കേരള ലളിതകലാ അക്കാഡമിയും ചേർന്നാണ് കൊച്ചിയിലെ ഫോട്ടോ ജേർണലിസ്റ്റുകൾ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നത്. നൂറോളം പ്രളയചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.