വൈപ്പിൻ: ഇന്നലെ ചിങ്ങമാസപ്പുലരിയിൽ ക്ഷേത്രങ്ങളിൽ ഇല്ലം നിറ നടന്നു. എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വക വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ മഹാലക്ഷ്മി പൂജ , ഇല്ലംനിറ, പുത്തരിപ്പായസ വിതരണം എന്നിവ നടന്നു. മേൽശാന്തി എം. പി. പ്രജിത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ സെക്രട്ടറി കെ.കെ. രത്‌നൻ, ദേവസ്വം സെക്രട്ടറി കെ.എസ്. മുരളീധരൻ എന്നിവർ നേതൃത്വം നൽകി. ചെറായി സഹോദര സ്മാരക എസ്.എൻ.ഡി.പി ശാഖ വക നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് മേൽശാന്തി പി.എം. സുനി കാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് ജിനൻ, ദേവസ്വം സെക്രട്ടറി രാജീവ് എന്നിവർ നേതൃത്വം നൽകി. പള്ളിപ്പുറം കോവിലുങ്കൽ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി കെ.പി. രതീഷ്, ചെറായി തിരുമനാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി പി.ആർ. അനിൽകുമാർ എന്നിവർ കാർമ്മികത്വം വഹിച്ചു.