vyapari
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് - വനിതാ വിംങ്ങ് നടത്തിയ ചിത്രരചനാ മത്സരം ബിനുരാജ് കലാപീഠം ഉദ്ഘാടനം ചെയ്യുന്നു.അന്ന ഡയാന ജോസഫ്, പി.എൻ.പ്രസന്നൻ, യു.പി.സൗന്ദരരാജൻ, പി.വി.സജീവ്, കെ.ബാലൻ, ബാരിഷ് വിശ്വനാഥ്, സുജിത്ത് സുരേന്ദ്രൻ, ലിപു ചക്രപാണി, അമൽദേവ് എന്നിവർ സമീപം ചിത്രരചനാ മത്സരം

ഉദയംപേരൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് - വനിതാവിങ്ങുകളുടെ നേതൃത്വത്തിൽ ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് സ്കൂൾ ഹാളിൽ വിവിധ വിഭാഗങ്ങളിലായി ചിത്രരചനാ മത്സരം നടത്തി. നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരം പ്രശസ്ത ചിത്രകാരൻ ബിനുരാജ് കലാപീഠം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കെ.ബാലൻ, കാശ്മീരീൽ പാക് വെടിവെയ്പ്പിൽ വീരമൃത്യുവരിച്ച സൈനികൻ ആന്റണി സെബാസ്റ്റ്യന്റെ സഹധർമ്മിണി അന്ന ഡയാന ജോസഫ് മുഖ്യാതിഥികളായിരുന്നു. യുവ ചിത്രകാരൻമാരായ സുജിത്ത് സുരേന്ദ്രൻ, ലിപു ചക്രപാണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.എൻ.പ്രസന്നൻ, യു.പി.സൗന്ദരരാജൻ, പി.വി.സജീവ് ,ബിനു ജോൺ, ടി.എ.സുവർണ്ണൻ, യൂത്ത് വിംങ്ങ് ഭാരവാഹികളായ ബാരിഷ് വിശ്വനാഥ്, അമൽദേവ്, വി.വി.സനീഷ്, എൻ.ആർ.ഷാജി വനിതാ വിംങ്ങ് ഭാരവാഹികളായ പി.ജി.കാർത്യായനി, ജയ ഭാസ്ക്കർ, ഫൗസിയ സത്താർ, ജിഷ ബാബു തുടങ്ങിയവർ സംസാരിച്ചു.