പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനക്ലാസ് ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി എം കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ പി ലീലാമണി മുഖ്യ പ്രഭാഷണം നടത്തി. സ്വാമിനി ജ്യോതിർമയി, സ്വാമിനി ത്യാഗീശ്വരി, സി തമ്പാൻ, കെ മോഹനൻ, പൂർണിമ രാമചന്ദ്രൻ, എൻ ജി തമ്പി, ശശി ലാവണ്യ, കമലമ്മ ടീച്ചർ, പൊന്നമ്മ ടീച്ചർ, തിലോത്തമ്മ കൃഷ്ണൻ എന്നിവർ പഠന ക്ലാസിന് നേതൃത്വം നൽകി.