അങ്കമാലി: പ്രളയത്തിൽ വീട് തകർന്ന കൂരൻ ചാക്കപ്പന്റെ ഭാര്യ മറിയാമ്മയ്ക്ക് പുതിയ ഭവനമായി.തുറവൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കെയർ ഹോം പദ്ധതി പ്രകാരം പച്ചാളം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ .വൈ വർഗീസ് ഉദ്ഘാടനം ചെയ്തു.സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പവിത്രി താക്കോൽദാനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് ബോർഡ് മെമ്പർ സദാനന്ദൻ, സെക്രട്ടറി ഏല്യാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം.ജെയ്സൺ, പഞ്ചായത്ത് അംഗങ്ങളായ ടി ടി പൗലോസ്, ധന്യ ബിനു, ലിസി മാത്യു, ടെസി പോളി, വ്യാപാരി വ്യവസായി പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ, കെ.പി. രാജൻ എന്നിവർസംസാരിച്ചു.