വൈപ്പിൻ:പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഞാറക്കൽ മഞ്ഞനക്കാട് റോഡിന്റെ പല ഭാഗങ്ങളിലും കുണ്ടും കുഴിയും നിറഞ്ഞു. പാലങ്ങളുടെയും കലുങ്കുകളുടെയും കൈവരികൾ തകർന്നു. കിഴക്കേ മഞ്ഞനക്കാട് പ്രദേശത്ത് നിന്നും ഞാറയ്ക്കലിലേക്ക് പൊതു ജനങ്ങളും വിദ്യാർത്ഥികളും സഞ്ചരിക്കുന്ന റോഡാണ് ഇത്. ഒരു വർഷത്തിലധികമായിട്ടും റോഡ് നന്നാക്കുന്നതിനോ കൈ വരികൾ സംരക്ഷിക്കുന്നതിനോ പൊതുമരാമത്ത് വകുപ്പ് ശ്രദ്ധിക്കുന്നില്ല.എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.