വൈപ്പിൻ.കേന്ദ്ര മാതൃശിശു മന്ത്രാലയത്തിന്റെ കീഴിലുള്ള ഫുഡ് ആൻഡ് ന്യൂട്രീഷൻ ബോർഡ് ഞാറക്കൽ ശ്രീ നാരായണ ധർമ്മോദ്ധാരിണി സഭ വനിതാ സമാജവുമായി സഹകരിച്ച് ഞാറക്കലിൽ നടത്തിയ സെമിനാർ എസ് എൻ ഡി എസ് പ്രസിഡൻറ് എം കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഫുഡ് ആൻഡ് ന്യൂട്രീഷൻ ബോർഡ് ഓഫീസർ സിന്ധു വിശദീകരണം നടത്തി..വനിതാ സമാജം പ്രസിഡൻറ് രമണി തങ്കപ്പൻ , കോഓർഡിനേറ്റർ പി കെ മനോജ് , സഭാ സെക്രട്ടറി പി കെ രമേശൻ, കെ ഡി കാർത്തികേയൻ , ലത സുബ്രമണ്യൻ, ഓമന മുരളീധരൻ , സുമന ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.