കൊച്ചി: ഡോ. ഡി. ബാബു പോളിന്റെ അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് നാലരയ്ക്ക് ബി.ടി.എച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അഭിഭാഷകരുടെ സാഹിത്യ സംഘടനയായ കസവ് 2019ലെ സമഗ്ര മികവിനുള്ള കസവ് മരണാനന്തര പുരസ്കാരം ഡോ. ബാബു പോളിന് വേണ്ടി മകൾ നീബാ മറിയം ജോസഫ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും. കേരള ലോകായുക്ത ജഡ്ജി സിറിയക് ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. കസവും ഡോ. ഡി ബാബു പോളിന്റെ അഭിഭാഷക സുഹൃത്തുക്കളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.