parameswaran-namboothiri
ശബരിമല മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എം.എസ് പരമേശ്വരൻ നമ്പൂതിരിയെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

നെടുമ്പാശേരി: ശബരിമല മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എം.എസ് പരമേശ്വരൻ നമ്പൂതിരിയെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആദരിച്ചു. അത്താണി ഹനുമാൻ കോവിലിൽ എത്തിയാണ് മേൽശാന്തിയെ ആദരിച്ചത്. പാറക്കടവ് പുളിയനം സ്വദേശിയാണ് മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പരമേശ്വരൻ നമ്പൂതിരി.

ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, മുൻ എം.പി കെ.പി ധനപാലൻ, മുൻ എം.എൽ.എ എം.എ ചന്ദ്രശേഖരൻ, എം.ഒ. ജോൺ, എസ്.ബി ചന്ദ്രശേഖര വാര്യർ, പി.വൈ. വർഗീസ്, അഡ്വ. പി.ബി.സുനീർ, സി.വൈ ശാബോർ, സന്ധ്യ നാരായണപിള്ള, പി.വി പൗലോസ്, ഗോപൻ ചെങ്ങമനാട്, കെ.എസ് ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.