മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി എം മൂവാറ്റുപുഴ സൗത്ത് ലോക്കൽ കമ്മിറ്റി 1,30,000 രൂപ നൽകി. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രളയ ദുരിതാശ്വാസ നിധി ശേഖരണം യാക്കോബായ സഭ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ അന്തിമോസ് സി പി എം സംസ്ഥാന കമ്മിറ്റിയംഗം ഗോപി കോട്ടമുറിക്കലിന് 1,0000 രൂപ കൈമാറി ഉദ്ഘാടനം ചെയ്തു. ഫാ: ജോർജ് മാന്തോട്ടം കോർ എപ്പിസ്ക്കോപ്പ,,സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആർ മുരളീധരൻ,ഏരിയ കമ്മിറ്റിയംഗം യു.ആർ.ബാബു, ലോക്കൽ സെക്രട്ടറി സജി ജോർജ്ജ് ,യാക്കോബായ സഭ അൽമായ ട്രസ്റ്റി കമാൻണ്ടർ സി കെ ഷാജി, സഭ വർക്കിംഗ്കമ്മിറ്റിയംഗം കെ ഒ ഏലിയാസ്,സി പി എം ലോക്കൽകമ്മിറ്റിയംഗങ്ങളായ എസ് വിജയചന്ദ്രൻ ,പി എം ഇബ്രാഹിം,പി എൻ സന്തോഷ്, സി എം സീതി,എൻ ജി ലാലു, എൻ ജി പ്രഭാവതി,പി ആർ ശിവശങ്കരൻ, സുർജിത്ത്എസ്തോസ്, പി ബി അജിത്ത് കുമാർ, സി കെ രവി തുടങ്ങിയവർഫണ്ട് ശേഖരണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.