മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ പ്രളയ നഷ്ടത്തിന്റെ കണക്കെടുപ്പിനായി സംയുക്ത സർവ്വേയ്ക്ക് തുടക്കമായി. പ്രളയ ബാധിത പ്രദേശങ്ങളിൽ റവന്യൂ, തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രളയ നഷ്ടത്തിന്റെ കണക്കെടുപ്പ് . കഴിഞ്ഞ ദിവസം മൂവാറ്റുപുഴ താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ യോഗം മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. എം.എൽ.എ മാരായ എൽദോ എബ്രഹാം, അനൂപ്ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോളി കുര്യാക്കോസ്, മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, പിറവം നഗരസഭ ചെയർമാൻ സാബു ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ, നഗരസഭ വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, ആർഡിഒ എം.ടി. അനിൽകുമാർ , തഹസിൽദാർ പി.എസ്.മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്. നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് ഇന്നലെ ആരംഭിച്ചു. ഏഴ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം.

കാനാണ് തീരുമാനം.