കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഈസ്റ്റ് ചാലക്കൽ റസിഡന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ നിർധനയായ വിധവക്ക് വീട് നിർമിച്ച് നൽകുന്നു. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച വീടിന്റെ കല്ലിടൽ കർമം നടത്തി. സുധക്ക് വേണ്ടി നിർമിക്കുന്ന വീടിന്റെ കല്ലിടൽ കർമം അസോസിയേഷൻ പ്രസിഡന്റ് സുനിതയും കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ രമേശും ചേർന്നാണ് നിർവഹിച്ചത്. താലൂക്ക് പ്രസിഡന്റ് കെ.ജയപ്രകാശ്, വി.ഇ.ഒ മുഹമ്മദ് സിദ്ധീഖ്, വാർഡ് അംഗം കെ.ഇ ശാഹിറ, സെക്രട്ടറി ടി.കെ.എം അബ്ദുർറഹ്മാൻ, ട്രഷറർ കെ.എ അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.