maniyan
മണിയൻ (62)

പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവുമായി വൃദ്ധനെ പിടിയിൽ.റാന്നി കൊല്ലമുള ചെമ്പനോലി തകിടിയിൽ വീട്ടിൽ ഇട്ടൻ മകൻ മണിയനെ (62)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവാണ് ഇയ്യാളിൽ നിന്ന് പൊലീസ് പിടികൂടിയത്.ഇന്നലെ രാവിലെ ബസ്സിൽ പെരുമ്പാവൂരിൽ വന്നിറങ്ങി പത്തനംതിട്ടയ്ക്ക് പോകാൻ നിൽക്കുമ്പോഴാണ് ഇയ്യാളെ പിടികൂടിയത്. മധുരയിൽ നിന്ന് ട്രെയിൻ മാർഗ്ഗം തൃശൂരിലെത്തി അവിടെ നിന്നും ബസിൽ പത്തനംതിട്ടക്കുള്ള യാത്രക്കിടെയായിരുന്നു പൊലീസ് പിടി കൂടിയത്. ഷോൾഡർ ബാഗിൽ രണ്ട് പാക്കറ്റിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേരളത്തിൽ പല ഭാഗങ്ങളിലായി പതിനഞ്ചോളം ഗഞ്ചാവ് കേസ്സുകൾ നിലവിലുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.